റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ബയോഫാര്‍മ ഇന്ത്യയില്‍ നിര്‍മിക്കും

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സ്റ്റെലിസ് ബയോഫാര്‍മ റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക്-വി ഇന്ത്യയില്‍ നിര്‍മിക്കും. ബയോഫാര്‍മ റഷ്യയുമായി ഇക്കാര്യത്തില്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍ നിര്‍മിക്കാന്‍ ധാരണയുണ്ടാക്കുന്ന നാലാമത്തെ കമ്പനിയാണ് സ്റ്റെലിസ് ബയോഫാര്‍മ.ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ 20 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ. കിരില്‍ ദിമിത്രിയേവ് പറഞ്ഞു. നേരത്തേ സ്പുട്നിക വാക്സിന്‍ നിര്‍മിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയുമായും ധാരണയായിരുന്നു. ഇറ്റലിയിലെ അഡിയെന്‍ എസ്.ആര്‍.എല്‍. കമ്പനിയുമായി ചേര്‍ന്ന് ഒരു കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണു തീരുമാനം.കോവിഡ് 19നെതിരേ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിനാണ് സ്പുട്നിക്-വി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →