ദിബ്രുഗഢ്: അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സി.പി.എ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയതാണ് അദ്ദേഹം.ചായ തൊഴിലാളികള്‍ക്ക് 365 രൂപ നല്‍കും, സി.എ.എയ്ക്ക് എതിരെ നില്‍ക്കും, അഞ്ചുലക്ഷം ജോലി നല്‍കും, വീട്ടമ്മമാര്‍ക്ക് 2000 രൂപയും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയും നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം നടത്തി.ബി.ജെ.പി അസമിലെ ചായ തൊഴിലാളികള്‍ക്കായി 365 രൂപ വാഗ്ദാനം ചെയ്തു, എന്നിട്ട് 167 രൂപ നല്‍കി. ഞാന്‍ നരേന്ദ്ര മോദിയല്ല, ഞാന്‍ കളവും പറയില്ല. ഇന്ന് ഞങ്ങളൊരു ഉറപ്പ് നല്‍കുകയാണ്; ചായ തൊഴിലാളികള്‍ക്ക് 365 രൂപ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അധികാരത്തിലെത്തിയാല്‍ അസമില്‍ സി.എ.എ ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
