റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 18/03/2021 വ്യാഴാഴ്ച്ച 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 200 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1960 ആണ്. തൃശ്ശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,053 ആണ്. 99,384 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 ആൾക്കും, രോഗ ഉറവിടം അറിയാത്ത 02 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 14 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02  ആൺകുട്ടികളും 04 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 76
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 135
3. സർക്കാർ ആശുപത്രികളിൽ – 56
4. സ്വകാര്യ ആശുപത്രികളിൽ – 48
കൂടാതെ 1514 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.        
135 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 40 പേർ ആശുപത്രിയിലും 95 പേർ വീടുകളിലുമാണ്. 6073  സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2813 പേർക്ക് ആന്റിജൻ പരിശോധനയും, 2993 പേർക്ക് ആർടി-പിസിആർ പരിശോധനയും, 267 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,88,113 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
495 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,57,048 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *