റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഷണൽ ലോക് അദാലത്ത് ഏപ്രിൽ 10

March 18, 2021 - 8:15 pm

തൃശൂർ: തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിലായി നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 ന് രാവിലെ 10 മണി മുതൽ തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി താലൂക്കുകളിലെ വിവിധ ബൂത്തുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുക. ജില്ലയിലെ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, വൈവാഹിക തർക്കങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള തർക്കങ്ങൾ, വോഡഫോൺ ബി എസ്എൻഎൽ സർവീസ് സംബന്ധമായ തർക്കങ്ങൾ, ഇതുവരെ ഫയൽ ചെയ്തിട്ടില്ലാത്ത പ്രീ ലിറ്റിഗേഷൻ പെറ്റിഷനുകൾ എന്നിവയാണ് തർക്ക പരിഹാരത്തിനായി പരിഗണിക്കുക. ജനങ്ങൾക്ക് പണച്ചെലവില്ലാതെ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി നിഷി പി എസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *