കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കാഗ്ലിയാരി: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഹാട്രിക്കടിച്ചതോടെ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകളെന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഹാട്രിക്ക് നേട്ടത്തോടെ ക്രിസ്റ്റിയാനോ കരിയറില്‍ 770 ഗോളുകള്‍ തികച്ചു.767 ഗോളുകളാണു പെലെയുടെ പേരിലുള്ളത്.പെലെയെ താന്‍ മറികടന്നതായി ഫിഫയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതായി ക്രിസ്റ്റിയാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പെലെയുടെ റെക്കോഡ് മറികടക്കുന്നതിനെ കുറിച്ച് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും ക്രിസ്റ്റിയാനോ കുറിച്ചു. തന്റെ റെക്കോഡ് മറികടന്ന ക്രിസ്റ്റിയാനോയെ പെലെ ഇന്‍സ്റ്റഗ്രാമിലൂടെ അഭിനന്ദിച്ചു. കാഗ്ലിയാരിയെ 3-1 നു തോല്‍പ്പിച്ച യുവെ മൂന്നാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →