പോളിങ് സ്റ്റേഷനുകളില്‍ ബയോ ടോയ് ലറ്റ് : ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: 2021 വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടോയ്ലറ്റ് സൗകര്യമില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 2021 ഏപ്രില്‍ 5, 6 തീയതികളിലായി ആകെ 220 ബയോടോയ്ലറ്റുകള്‍ ആണ് സ്ഥാപിക്കേണ്ടത്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 20ന്  വൈകുന്നരം 4 മണിക്ക് മുമ്പായി ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ എത്തിക്കണം.  ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷന്‍  തുറന്ന് പരിശോധിക്കും. വിശദ വിവരത്തിന് ഫോണ്‍. 04772253020 എന്ന നമ്പരില്‍ ബന്ധപ്പെടാം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →