തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചരണം നടത്താന്‍ കേന്ദ്ര നേതാക്കളെത്തുന്നു. ആദ്യഘട്ടത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവകുമാര്‍ ദേബ് എത്തും. കാട്ടാക്കട, വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം മണ്ഡലം, കണ്‍ വെന്‍ഷനുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോവളം ,അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.45ന് എത്തുന്ന ബിപ്ലവ്കുമാര്‍ 11.20 ന് മാധ്യമങ്ങളെ കാണും. 3ന് കോവളം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും 4ന് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസിന്റെ കണ്‍വെന്‍ഷന്‍ മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. 6.30 ന് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി.വി രാജേഷിന്റെ കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 7.20ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദി ,അഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങ് , സ്മൃതി ഇറാനി, ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ,യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്, താര പ്രചാരകരായ ഖുശ്ബു,വിജയശാന്തി, എന്നിവരും പ്രചരണത്തിനായി കേരളത്തിലെത്തും. പ്രധാനമന്ത്രി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെയും അമിത്ഷാ മാര്‍ച്ച് 24,25,ഏപ്രില്‍ 3 തീയതികളിലും ജെപി നഡ്ഡ മാര്‍ച്ച 27.31 തീയതികളിലും രാജ്‌നാഥ് സിംങ്ങ് ,സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28നും യോഗി ആദിത്യനാഥ് മാര്‍ച്ച 27നും വിജയശാന്തി 21,22,25,26,27,29,30,31, ഏപ്രില്‍ 4 തീയതികളിലും കേരളത്തില്‍ പ്രചാരണത്തിനായി എത്തും.

