റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എന്‍സിസി പ്രവേശനത്തിന് അനുമതിയായി. എന്‍സിസി ആക്ട് ആറുമാസത്തിനകം ഭേതഗതി ചെയ്യണമെന്നും ഹൈക്കോടതി

March 16, 2021 - 8:33 am

കൊച്ചി: ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എന്‍.സിസി പ്രവേശനത്തിന് അനുമതിയായി . എന്‍സിസി ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ആക്ട് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അനുശിവരാമന്റെ ഉത്തരവ്. എന്‍സിസിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമേ അവസരമുളളുവെന്നുളള കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തളളി.

എന്‍സിസിയില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ബീന ബനീഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. ഹര്‍ജിക്കാരിക്ക് പ്രവേശന നടപടിയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *