കോണ്‍ഗ്രസ് പട്ടികയില്‍ നായര്‍ സമുദായത്തിന് മുന്‍തൂക്കം

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 6 ഇടത്തുമാത്രമാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുളളത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇക്കുറി നായര്‍ സമുദായത്തിന് മുന്‍തൂക്കമാണുളളത്. 86 പേരെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 25 പേര്‍ നായര്‍ സമുദായത്തില്‍ നിന്നുളളവരാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന 22 പേരും ഈഴവ വിഭാഗത്തില്‍ നിന്ന 23 പേരും എസ്.സി വിഭാഗത്തില്‍ നിന്ന് 19 പേരും ഇടംപിടിച്ചപ്പോള്‍ മുസ്ലീം സമുദായത്തില്‍ നിന്ന് 8 പേര്‍ക്കാണ് സിറ്റ് നല്‍കിയിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ 6 പേര്‍ക്കും എസ്ടി പിഭാഗത്തില്‍ 2 പേര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട് .കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം കൊണ്ടുവന്ന കുറിപ്പിലാണ് ജാതി സമവാക്യങ്ങള്‍ ഉളളത്. സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രായവും ഉള്‍പ്പെടുന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.

25 നും 50 നും ഇടയില്‍ പ്രായമുളള 45 പേരും, 51 മുതല്‍ 60 വരെ പ്രായമുളള 22 പേരും 60നും 70 നും ഇടയില്‍ പ്രായമുളള 15 പേരും 70ന് മുകളില്‍ പ്രയായമുളള മൂന്നുപേരുമാണ് പട്ടികയിലുളളത്. 2 ഡോക്ടര്‍മാരും 2 പിഎച്ച്ഡിക്കാരും പട്ടികയിലുണ്ട്. ബിരുദാനന്ദര ബിരുദം നേടിയ 12 പേരും 42 ബിരുദ ധാരികളും പട്ടികയിലുണ്ട്. ഒറ്റപ്പാലത്ത് മത്സരിക്കുന്ന പിആര്‍ സരിന്‍, കഴക്കൂട്ടത്ത് മത്സരിക്കുന്ന എസ്എസ് ലാല്‍ എന്നിവരാണ് മെഡിക്കല്‍ ബിരുദം നേടിയവര്‍. മുവാറ്റുപുഴയില്‍ മത്സരിക്കുന്ന മാത്യു കുഴല്‍നാടന്‍, വൈക്കത്ത് മത്സരിക്കുന്ന പിആര്‍ സോന എന്നിവരാണ് പിച്ച്ഡിക്കാര്‍. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയിലും മത്സരിക്കും. 9 വനികളും ഇക്കുറി മത്സരിക്കുന്നുണ്ട്. മാനന്തവാടിയില്‍ പികെ ജയലക്ഷ്മി, ,തരൂര്‍ കഎ ഷീബ, തൃശൂരില്‍ പത്മജ വേണുഗോപാല്‍, വൈക്കം ഡോ. പി.ആര്‍ സോന, കായംകുളം അരിതാ ബാബു, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍,കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആര്‍, പാറശ്ശാല അന്‍സജിത റസ്സല്‍, എന്നിവാരാണ് കോണ്‍ഗ്രസിന്റെ വനിത സ്ഥാനാര്‍ത്ഥികള്‍.

കല്‍പ്പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിന് ബാലി കേറാമലയായി നില്‍ക്കുന്നു. ഹൈക്കമാന്‍റടക്കം ഇടപെട്ടിട്ടും അവിടത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കല്‍പ്പറ്റയില്‍ പ്രാദേശിക എതിര്‍പ്പ്, നിലമ്പൂരില്‍ ഡിസിസസി അദ്ധ്യക്ഷന്‍ വിവി പ്രകാശിന്റെ സമ്മര്‍ദ്ദം, പട്ടാമ്പിയില്‍ കെഎസ് ബിഎ തങ്ങളുടെ വെല്ലുവിളി എന്നിവ നേതൃത്വത്തിന് തലവേദനയാകുന്നു. തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം ശക്തമായതോടെ ആര്യാടന്‍ ഷൗക്കത്തിനെ അവിടെ മത്സരിപ്പിക്കാനാണ് നീക്കം. ബിന്ദു കൃഷ്ണയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് പരിഗണിച്ചെങ്കിലും സ്വീകരിക്കാന്‍ വിഷ്ണുനാഥ് തയ്യാറായിട്ടില്ല. വട്ടിയൂര്‍കാവിലെ പ്രതിഷേധം കണക്കിലെടുത്ത് കെപി അനില്‍കുമാറിനെ അവിടെന്നിന്ന് മാറ്റി വിഷ്ണുനാഥിനെ അവിടെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥി ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ പട്ടികയില്‍ ഇടം നേടുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിംഗ് എംഎല്‍എ മാര്‍ക്കും ഇടം ലഭിച്ചപ്പോള്‍ കെസി ജോസഫ് മാത്രമാണ് ഒഴിവാക്കപ്പെട്ടത്. കെ മുരളീധരനും എം ലിജുവിനും പാര്‍ട്ടി തീരുമാനിച്ച മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവ് നല്‍കുകയും ചെയ്തു.കെ മുരളീധരന്‍ ഉള്‍പ്പടെ 9 മുന്‍ എംഎല്‍എമാര്‍ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.

ഇരിക്കൂറിലേക്ക് നിയോഗിച്ച സജീവ് ജോസഫിനെതിരെ രൂക്ഷമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നേമത്ത് മുന്നണി നേരിട്ട കനത്ത പരാജയവും കോണ്‍ഗ്രസിനെതിരെ മുന്‍കാലങ്ങളിലുയര്‍ന്ന വോട്ട് കച്ചവട ആരോപണവും മറികടന്ന് ശക്തമായ മത്സരത്തിന് ഇത്തവണ വഴിതുറക്കുക എന്ന കണക്കുകൂട്ടലോടെയാണ് മുരളിയെ രംഗത്തിറക്കിയിരിക്കുന്നത്. മന്ത്രി ജി സുധാകരനെ സിപിഎം മാറ്റിനിര്‍ത്തിയതോടെ അമ്പലപ്പുഴയില്‍ ശക്തനായ ഒരാളെ രംഗത്തിറക്കിയാല്‍ വിജയ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എം ലിജുവിനെ രംഗത്തിറക്കിയത് .

കെഎസ് യു ,യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാര്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് തഴയപ്പെട്ടു. ഐഎന്‍ടിയുസി അദ്ധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനും പട്ടികയില്‍ ഇടം ലഭിച്ചില്ല.ആറ് മണ്ഡലങ്ങളിലെ സ്താനാര്‍ത്ഥികളെ ഇനിയും തീരുമാനിക്കാനുമെടങ്കിലും പിസിവിഷ്ണുനാഥ് ,ടി സിദ്ദിക്ക്, കെപി അനില്‍ കുമാര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍, സൗമിനി ജെയിന്‍,വിവിപ്രകാശ്, ജോസി സെബാസ്റ്റിയ്യന്‍, ഹരി ഗോവിന്ദന്‍, റിജില്‍ മാക്കുറ്റി സോണി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. 9 മുന്‍ എംഎല്‍എ മാര്‍ക്ക് ടിക്കറ്റ് ‌നല്‍കി. ആര്‍ സെല്‍വരാജ്, കെകെ ഷാജു, കെ.ശിവദാസന്‍ നായര്‍,എം മുരളി, ജോസഫ് വാഴക്കന്‍, ഇഎം ആഗസ്തി, കെ ബാബു, പികെ ജയലക്ഷമി, എന്നിവരാണ് അക്കുട്ടത്തിലുളളത്.കെ മുരളീധരനും പത്മജാ വേണുഗോപാലനും ഇതാദ്യമായി ഒരേസമയം മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →