പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന് രംഗത്ത്. 14/03/21 ഞായറാഴ്ച ബി ജെ പി യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
പാര്‍ട്ടിയിലെ ഉന്നതനായ നേതാവ് വിളിച്ച് തന്നോട് പറഞ്ഞത് മത്സരരംഗത്ത് ഉണ്ടാകണമെന്നാണെന്നും എന്നാല്‍ 13/03/21ശനിയാഴ്ച 2 മണിക്ക് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കെ സുരേന്ദ്രനെതിരെ പരിഹാസവും ശോഭാ സുരേന്ദ്രന് നടത്തി. ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ കിട്ടാത്ത വലിയ സൗഭാഗ്യമാണ് ദേശീയനേതൃത്വം അദ്ദേഹത്തിന് കനിഞ്ഞുനല്കിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.

