കഴക്കൂട്ടം: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം കൊടിയേരി ബാലകൃഷ്ണന്. 60 വയസുകഴിഞ്ഞ പെന്ഷന് ഇല്ലാത്ത , എല്ലാ വീട്ടമ്മമാര്‍ക്കും പെന്ഷന് നല്‍കാനുളള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരും. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊടിയേരി. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അസാദ്ധ്യമായത് സാധ്യമാക്കി . ദേശീയ പാത വികസനത്തിനുളള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുളള ജലപാത യാഥാര്‍ത്ഥ്യമാക്കി. മറ്റുളള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. മറ്റുസംസ്ഥാനങ്ങളെപ്പോലയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ബാലകൃഷ്ണന് പറഞ്ഞു.

