ന്യൂഡൽഹി: നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ 13/03/21 ശനിയാഴ്ച പറഞ്ഞു.
അതേസമയം നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരമുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും

