തിരുവനന്തപുരം: ബാങ്ക് വായ്‌പാ തട്ടിപ്പുകേസില്‍ ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിയായ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുള്‍ റഷീദിനേയും മകന്‍ സുബിനേയും സിബിഐ അറസറ്റ് ചെയ്‌തു. കൊച്ചി യൂണിറ്റാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. വ്യാജ രേഖകള്‍ നല്‍കി 12 കോടിരൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയതിനാണ് ഹീര ബാബു എന്നറിയപ്പെടുന്ന അബ്ദുള്‍ റഷീദിനേയും മകനേയും സിബിഐ അറസ്‌റ്റ് ചെയ്‌തത്.
തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 15 വരെ കസ്റ്റഡിയില്‍ വിട്ടു. ഫ്‌ളാറ്റ് തട്ടിപ്പുകേസില്‍ നേരത്തെ മ്യൂസിയം പോലീസും ഹീരാ ബാബുവിനെ അറസറ്റ് ചെയ്‌തിരുന്നു. ഫ്‌ളാറ്റുടമകള്‍ അറിയാതെ രേഖകള്‍ ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് . നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഹീരാ ഗ്രൂപ്പിനെതിരെ കേസുകളുണ്ട്.

