റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തും

March 10, 2021 - 9:32 pm

മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദഹേം ഇക്കാര്യം അറിയിച്ചത്. എങ്ങനെ ആഫ്രിക്കയില്‍ എത്തിപെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചച്ചെത്തുന്നത് 25,000കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഹജ് യാത്രക്കിടയില്‍ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളിയെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. എംഎല്‍എ യെ കാണാനില്ലെന്ന് കാണിച്ച പ്രദേശിക യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞമാസം ഫെയ്ബുക്ക് വീഡിയോയുമായി അന്‍വര്‍ രംഗ്‌ത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലമ്പൂരിലെ പാര്‍ട്ടി നേതൃത്വത്തിന്റെയും സമ്മതത്തോടെയാണ് താന്‍ യയാത്ര പുറപ്പെട്ടതെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *