കോല്‍ക്കത്ത: മമതയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍ ഡി ജി പി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പി നീരജ് നയന് പകരം ചുമതല നല്‍കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉടന്‍ ഉത്തരവ് നടപ്പാക്കി 10/03/21 വ്യാഴാഴ്ച രാവിലെ 10ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വീരന്ദ്രയെ തിരഞ്ഞെടുപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള മറ്റൊരു പോസ്റ്റിലേക്കും നിയമിക്കരുതെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെന്നാണ് കമ്മീഷന്‍ പറയുന്നത്. ബി ജെ പിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ബംഗാള്‍ ഡിജിപിയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതകളൊന്നും നല്‍കരുതെന്ന് നിര്‍ദേശം
