തിരുവനന്തപുരം: തന്റെ ജീവിതം ഭാരതീയ മൂല്യങ്ങളില്‍ അടിയുറച്ചതാണെന്നും അതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. ആര്‍എസ്എസിന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിത്വം തന്നാല്‍ സ്വീകരിക്കും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അതാവശ്യമാമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ചെറിയക്ലാസുമുതല്‍ വിക്ടോറിയായിലെ ഇന്റര്‍മീഡിയറ്റ് കാലം വരെ അത് തുടര്‍ന്നു. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ന്യൂട്ടറല്‍ സറ്റാന്റ് സ്വീകരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഔദ്യോഗിക ചുമതലയെല്ലാം കഴിഞ്ഞുവെന്നും ശ്രീധരന്‍ വ്യക്തമാക്കി.
പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍ ഭരതനും വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയിത്. സംഘ ശാഖയില്‍ എന്റെ ഒപ്പം ആ പ്രയത്തിലുളള ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അന്ന് മനസില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തിലുടനീളം പ്രകടമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യം . ആ മൂല്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ അടിത്തറ. അത് എല്ലാവരിലും എത്തിക്കണമെന്നാണ് ആഗ്രഹമെന്നും ബിജെപി പ്രവേശനം അതിനുകൂടിയാണെന്നും ശ്രീധരന്‍ പറഞ്ഞു.

