റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍

March 9, 2021 - 9:15 pm

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.  

ജില്ലയില്‍ കണ്ടെത്തിയ 9162 ബോര്‍ഡുകളില്‍ 5729 ബോര്‍ഡുകള്‍ സ്‌ക്വാഡ് നീക്കം ചെയ്തു. ബാക്കിയുള്ളവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്തു. പുറമേ സ്വകാര്യ സ്ഥലങ്ങളില്‍ കണ്ടെത്തിയ 181 ബോര്‍ഡുകള്‍ 35 എണ്ണം സ്‌ക്വാഡ് നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ സ്വകാര്യവ്യക്തികളും നീക്കം ചെയ്തിട്ടുണ്ട്.

ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 12 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും ഒരു ജില്ലാതല സ്‌ക്വാഡും ഉള്‍പ്പെടെ 13 ടീമുകളുമാണ് ഉള്ളത്. ഫെബ്രുവരി 27 മുതലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *