കൊല്ലം: സെക്കന്‍ഡ് ക്ലാസ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (പെറ്റി ഒഫന്‍സസ്) ഓണററി തസ്തികയിലേക്ക് അര്‍ഹരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും പദവിയില്‍ നേരത്തയോ നിലവിലോ പ്രവൃത്തി പരിചയമുള്ള, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദമമോ, നിയമകാര്യങ്ങളില്‍ ഏഴ് വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമോ ജുഡീഷ്യല്‍ പദവിയില്‍ മൂന്ന് വര്‍ഷത്തെയോ ഓണററി മജിസ്ട്രേറ്റ് പദവിയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ പരീക്ഷയോ തത്തുല്യമോ വിജയിച്ച ശാരീരിക-മാനസിക ക്ഷമതയുള്ള കോടതിഭാഷാ പരിജ്ഞാനമുള്ള നിയമനത്തീയതിയില്‍ 65 കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ നിയമകാര്യ പ്രാക്ടീസ് ചെയ്യുന്നവരെയും സാദാചാരവിരുദ്ധ കേസില്‍ ശിക്ഷിക്കപ്പെട്ടവരേയും പരിഗണിക്കില്ല. ഒരു വര്‍ഷമാണ് നിയമന കാലയളവ്.
ബയോഡേറ്റയ്‌ക്കൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 31നകം കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0474 2793491.
ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-അപേക്ഷിക്കാം
