തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 6 മെഡലുകൾ നേടി അജിത്

ചെന്നൈ: 46 -ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത അജിത്ത് നാല് സ്വർണ മെഡലുകളടക്കം ആറ് മെഡലുകൾ നേടി. മെഡലുകൾ കഴുത്തിൽ അണിഞ്ഞുള്ള അജിത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാർച്ച് 2 മുതൽ മാർച്ച് 7 വരെ നടന്ന മത്സരത്തിൽ തന്റെ സിനിമാ തിരക്കുകൾ എല്ലാം മാറ്റിവച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അജിത്ത് പങ്കെടുത്തത്. ചെന്നൈയിലെ റൈഫിൾ ക്ലബ്ബിൽ അജിത്ത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തു വന്നിരുന്നു.

Share
അഭിപ്രായം എഴുതാം