കാലിഫോർണിയ: കാലിഫോർണിയ സാക്രാമെന്റൊയിലെ വാനഫോട്ടോഗ്രാഫറായ ആൻഡ്ര്യൂ മക് കാർത്തി 2021 മാർച്ച് മാസം ആദ്യവാരം റോഡരികിൽ നിന്നും പൂർണചന്ദ്രന്റെ ഒരു സാധാരണ ചിത്രം പകർത്തി.
ചിത്രം അത്ര സാധാരണമല്ലെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ അദ്ദേഹത്തിന് മനസിലായി. പൂർണ ചന്ദ്രന്റെ പശ്ചാത്തലത്തിലെ ഒരു കറുത്ത വസ്തുവിൽ മക് കാർത്തിയുടെ കണ്ണുടക്കി. ഭാമോപരിതലത്തിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് മക് കാർത്തിയുടെ ക്യാമറയിൽ കുടുങ്ങിയത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

