ജയ്പൂര്‍: മുന്‍ രാജസ്ഥാന് ഗവര്‍ണര്‍ അന്‍ഷുമാന്‍ സിംഗ് ലഖ്നൗവിലെ ആശുപത്രിയില്‍ അന്തരിച്ചു. 86 വയസായിരുന്നു. പ്രായാധിക്യപ്രശ്നങ്ങളാല് ചികില്‍സയിലായിരുന്നു. 1999ല്‍ രാജസ്ഥാന് ഗവര്‍ണറായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1935 ജൂലൈ ഏഴിന് അലഹബാദില്‍ ജനിച്ച അദ്ദേഹം 1957ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. 1968ല്‍ തന്റെ 22-ാം വയസ്സില്‍ സര്‍ക്കാര്‍ അഭിഭാഷകനായി അലഹബാദിലെ ജില്ലാ കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1976 ലും 1984 ലും അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. തുടര്‍ന്ന് 1994ല്‍ രാജസ്ഥാന് ഹൈക്കോടതിയില്‍ സീനിയര്‍ ജഡ്ജിയും 1996ല്‍ രാജസ്ഥാന് ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുമായി.
മുന്‍ രാജസ്ഥാന് ഗവര്‍ണര്‍ അന്‍ഷുമാന്‍ സിംഗ് അന്തരിച്ചു
