കൊല്‍ക്കത്ത: ഇന്ത്യാ രാജ്യത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കുന്ന ദിവസവും വിദൂരമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.വനിതാദിന റാലിയില്‍ പങ്കെടുക്കുവെയാണ് സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കുകയും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോവയ്ക്കുകയും ചെയ്തതിനെ മമത വിമര്‍ശിച്ചത്. മോദി തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നുവെന്നതും അവര്‍ ഓര്‍മ്മിപ്പിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ പറയുകയാണ് അവര്‍ ചെയ്യുന്നത്. സ്ത്രീ സുരക്ഷയെപ്പറ്റി അവര്‍ വാചാലരാവുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ് എന്നും മമത ചോദിച്ചു.ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓരോ ദിവസവും നാല് ബലാത്സംഗങ്ങളും രണ്ട് കൊലപാതകങ്ങളും നടക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇനി ഇന്ത്യയ്ക്കും മോദിയുടെ പേര് നല്‍കും: മമത ബാനര്‍ജി
