യാത്രയ്ക്കിടെയുള്ള അന്വേഷണങ്ങൾ/പരാതികൾ‌/സഹായങ്ങൾ‌ എന്നിവയ്ക്ക് ബന്ധപ്പെടാൻ സംയോജിത റെയിൽ മദദ് ഹെൽപ്പ്ലൈൻ നമ്പർ “139” ഇന്ത്യൻ റെയിൽ‌വേ പ്രഖ്യാപിച്ചു

റെയിൽവേ യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ഇപ്പോൾ നിലവിലുള്ള ഒന്നിലധികം ഹെൽപ്പ്ലൈൻ നമ്പറുകൾ മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ, ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ ഹെൽപ്പ്ലൈനുകളും സംയോജിപ്പിച്ച് ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ ആയ (റെയിൽ മദദ് ഹെൽപ്പ്ലൈൻ) 139 പ്രഖ്യാപിച്ചു.യാത്രയ്ക്കിടെയുണ്ടാകുന്ന പരാതികൾക്കും  അന്വേഷണങ്ങൾക്കും ഇതോടെ വേഗത്തിൽ പരിഹാരമുണ്ടാകും.

139 എന്ന ഹെൽപ്പ്ലൈൻ നമ്പർ പന്ത്രണ്ട് ഭാഷകളിൽ ലഭ്യമാണ്. യാത്രക്കാർ‌ക്ക് ഐ‌വി‌ആർ‌എസ് (INTERACTIVE VOICE RESPONSE SYSTEM) വഴിയോ നക്ഷത്രചിഹ്നം അമർത്തി കോൾ-സെന്റർ എക്സിക്യൂട്ടീവിനെ നേരിട്ടോ ബന്ധപ്പെടാം.

ഹെൽപ്പ്ലൈൻ നമ്പർ 139 ൽ പ്രതിദിനം ശരാശരി 3,44,513 കോളുകൾ/എസ്എംഎസ് വഴിയുള്ള അന്വേഷണം ഉണ്ടാകുന്നുണ്ട്.

139 ഹെൽപ്പ്ലൈനിന്റെ (IVRS) ഉപയോഗം ഇപ്രകാരമാണ്:

സുരക്ഷ, വൈദ്യസഹായം എന്നിവയ്ക്ക് യാത്രക്കാർ 1 അമർത്തണം

അന്വേഷണങ്ങൾക്ക് യാത്രക്കാർ 2 അമർത്തണം

പൊതുവായ പരാതികൾക്ക് യാത്രക്കാർ 4 അമർത്തണം

വിജിലൻസ് പരാതികൾക്ക് യാത്രക്കാർ 5 അമർത്തണം

പാർ‌സലുകൾ, ചരക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് യാത്രക്കാർ‌ 6 അമർ‌ത്തണം

ഐ‌ആർ‌സി‌ടി‌സി ഓടിക്കുന്ന ട്രെയിൻ‌ സംബന്ധിച്ച അന്വേഷണങ്ങൾ‌ക്കായി യാത്രക്കാർ‌ 7 അമർ‌ത്തണം

നൽകിയ പരാതികളുടെ തൽസ്ഥിതി വിവരങ്ങൾ അറിയാൻ യാത്രക്കാർ‌ 9 അമർത്തണം

കോൾ സെന്റർ എക്സിക്യൂട്ടീവുമായി സംസാരിക്കുന്നതിന് യാത്രക്കാർ‌ നക്ഷത്രചിഹ്നം അമർത്തണം

യാത്രക്കാരെ ഇക്കാര്യങ്ങൾ അറിയിക്കാനും ബോധവൽക്കരിക്കാനും, റെയിൽ‌വേ മന്ത്രാലയം #OneRailOneHelpline139 എന്ന ഹാഷ്ടാഗിൽ സാമൂഹ്യ മാദ്ധ്യമ പ്രചാരണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →