ഇടുക്കി ജില്ലയില്‍ 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ഇടുക്കി: പൊതുജനങ്ങള്‍ക്കായുളള കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ 35 സ്ഥാപനങ്ങളില്‍ ആരംഭിച്ചു. 9 സ്വകാര്യ സ്ഥാപനങ്ങളിലും വാക്‌സിനേഷനുളള സൗകര്യം സജ്ജമാക്കിയിട്ടുണ്ട് . 60 വയസിന് മുകളിലുളളവര്‍ക്കും 45നും 59നും ഇടക്ക് പ്രായമുളള ഗുരുതര രോഗം ഉളളവര്‍ക്കുമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിരുിക്കുന്നത്.

വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തണം www.cowin.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് register yourselfഎന്ന link തെരഞ്ഞെടുക്കുക. തുറന്നുവരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ഫോട്ടോപതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നല്‍കുക. തുടര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രവും തീയതിയും സമയവും തെരഞ്ഞെടുക്കാം.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം അതാത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വിളിച്ച് അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം പോകേണ്ടതാണ്. . സ്‌പോട്ട് രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കുന്നതിനായി പോകുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ(ആധാര്‍) കയ്യില്‍ കരുതേണ്ടതാണ്. രോഗ ബാധിതരായ 45നും 59നും ഇയില്‍ പ്ര3യമുളളവര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുമ്പോള്‍ നിശ്ചിത മാതൃകയില്‍ ഉളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ 1800 4255 640 ന്നെ നമ്പരില്‍ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →