എട്ട് തവണ മാന്‍ ഓഫ് ദി സിരീസ്: റെക്കോഡ് നേടി അശ്വിന്‍

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ എറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സിരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളുടെ ക്ലബില്‍ ഇടം നേടി രവി അശ്വിന്‍. കൂടുതല്‍ മാന്‍ ഓഫ് ദി സിരീസ് പുരസ്‌കാരം നേടിയവരുടെ ഇടയില്‍ മൂന്നാം സ്ഥാനത്താണ് അശ്വിന്‍. എട്ട് തവണ പുരസ്‌കാരം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ സര്‍ റിച്ചാര്‍ഡ് ഹാര്‍ഡിലിക്കും ഓസിസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനും പാക് പേസര്‍ ഇമ്രാന്‍ ഖാനുമൊപ്പമാണ് ഇപ്പോള്‍ അശ്വിന്റെ സ്ഥാനം.പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. ഒന്നാമതുള്ള മുരളീധരന്‍ 11 തവണയും രണ്ടാമതുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ജാക് കല്ലിസ് ഒമ്പത തവണയും മാന്‍ ഓഫ് സിരീസ് പുരസ്‌കാരം നേടിയിട്ടുണ്ട്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സിരീസ് പുരസ്‌കാരം നേടിയതും അശ്വിനാണ്.മൊട്ടേരയില്‍ ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയത്.

Share
അഭിപ്രായം എഴുതാം