തലശ്ശേരിയിൽ സ്റ്റീല്‍ ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി

കണ്ണൂര്‍: തലശ്ശേരി ഇല്ലത്ത് താഴെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോബും നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു. ഒരു സ്റ്റീല്‍ ബോംബ്, 13 പുതിയ സ്റ്റീല്‍ കണ്ടെയ്‌നര്‍, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗണ്‍ പൗഡര്‍, ആണി, കുപ്പിച്ചില്ല്, കല്ല്, പശ തുടങ്ങി നിര്‍മാണ സാമഗ്രികളാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി 06/03/21 ശനിയാഴ്ച തലശ്ശേരി പോലിസും കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ ജില്ലയിലാകെ പരിശോധനകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി തലശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം