തൃശ്ശൂർ : മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മുസ്ലിം പ്രീണനമാണ് നടത്തി വരുന്നതെന്നും ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും 05/03/21 വെള്ളിയാഴ്ച ഇറങ്ങിയ മുഖപത്രം വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം പ്രീണനമാണ് നടത്തുന്നത്, യുഡിഎഫ് തുടര്‍ന്നു വന്ന പ്രീണനം എല്‍ഡിഎഫ് സര്‍ക്കാരും തുടരുന്നു. കെ ടി ജലീല്‍ വഴിയാണ് മുസ്ലിം പ്രീണനും നടക്കുന്നത്, അര്‍ഹതപ്പെട്ട പല പദവികളും ആനുകൂല്യങ്ങളും ക്രൈസ്തവ സമൂഹത്തിന് നിഷേധിച്ച് മുസ്ലിം വിഭാഗത്തിന് കൊടുക്കുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
ഹാഗിയ സോഫിയ വിഷയം സംബന്ധിച്ചുള്ള ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിലും മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. മതേതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മാപ്പ് നല്‍കില്ലെന്ന് മുഖപത്രത്തില്‍ പറയുന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ എന്താണ് നടന്നതെന്ന് കൃത്യമായറിയാം എന്നാല്‍ ഇതിനെതിരെ വഴിവിട്ട ഒരു പരാമര്‍ശവും തങ്ങള്‍ നടത്തിയിട്ടില്ല. ചരിത്രത്തിന് എതിരെ പറയുന്നത് ചാണ്ടി ഉമ്മന് ഗുണം ചെയ്യില്ല. ചാണ്ടി ഉമ്മന്‍ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യനാവുമെന്നും ഇതില്‍ എടുത്തു പറയുന്നു. ക്രൈസ്തവ സഭയെ ഒപ്പം നിര്‍ത്താന്‍ ബിജെപി പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കെയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. നേരത്തെയും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ തൃശൂര്‍ അതിരൂപത രംഗത്തു വന്നിരുന്നു.