ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി

കാസര്‍കോട്: കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, മുഖക്കുരു, വയറുവേദന, ഗര്‍ഭാശയ മുഴകള്‍, പിസിഒഡി, ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍, പ്രസവാനന്തര ശുശ്രൂഷകള്‍, തൈറോയിഡ് മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സൗജന്യ ചികിത്സ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒപി സൗകര്യം. ഫോണ്‍: 04994 231624.

Share
അഭിപ്രായം എഴുതാം