ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണം നടത്തി

കാസർകോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടേയും നെഹ്‌റു യുവകേന്ദ്രയുടേയും ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗത്ത് ചിത്താരിയുടെയും സഹകരണത്തോടെ നല്ല നടപ്പ് നിയമത്തെക്കുറിച്ചും നേര്‍വഴി പദ്ധതിയെക്കുറിച്ചും ഹോസ്ദുര്‍ഗ് താലൂക്ക്തല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട്  ഡി.എല്‍.എസ്.എ  സെക്രട്ടറി എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സി.കെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു മുഖ്യ പ്രഭാഷണം നടത്തി. ഹോസ്ദുര്‍ഗ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ദിപിന്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രൊബേഷന്‍ ട്രൈനര്‍ വി. രാജന്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സലാവുദ്ധീന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ഗ്രീന്‍ സ്റ്റാര്‍ എക്‌സിക്ക്യൂട്ടീവ് അംഗം സി.കെ ഇര്‍ഷാദ്, ഗ്രീന്‍ സ്റ്റാര്‍ പ്രസിഡണ്ട് സി.കെ മുബശ്ശിര്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →