കാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഇതോടെ കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 15 ആയി.സ്വകാര്യ റേഡിയോ, ടിവി ജേണലിസ്റ്റുകളായ മുര്‍സല്‍ വഹീദി, ഷഹനാസ്, സാദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ താലിബാനുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതായി പോലിസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചത്. നാല് പേര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതില്‍ ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്നും ഡബ്ബിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന 18 നും 20 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പ്രാദേശിക ചാനല്‍ എനികാസ് ടിവി മേധാവി സല്‍മൈ ലത്തീഫി പറഞ്ഞു