36 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു

കോഴിക്കോട്. ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍ പണം കണ്ടെത്തിയത് . രാജസ്ഥാന്‍ സ്വദേശിയായ ബബൂത്ത് സിംഗ് എന്ന വ്യക്തിയില്‍ നിന്നാണ് പണം പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികളാണ് കടലാസില്‍ പൊതിഞ്ഞ് കറുത്ത ബാഗില്‍ സൂക്ഷിച്ചിരുന്നത്. മംഗലാപുരം -ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ എസ് 8 കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന ബബൂത്ത് സിംഗിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.

ഇതില്‍ ബബൂത്ത് സിംഗ് പണം കടത്തുകാരന്‍ മാത്രമെന്നാണ് അയാളുടെ മൊഴി. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്കാണ് പണം കൊണ്ടുവന്നത്. കോഴിക്കോട് പാളയം ബസ്റ്റാന്റിലെത്തി ഒരാള്‍ പണം കൈപ്പറ്റുമെന്നാണ് പണം കൊടുത്തുവിട്ട ആള്‍ പറഞ്ഞിരുന്നത്. പണം കൊടുത്തുവിട്ട ആളെക്കുറിച്ചോ കൈപ്പറ്റാന്‍ എത്തുമെന്ന് പറഞ്ഞിട്ടുളള ആളെക്കുറിച്ചോ ഇയാള്‍ക്ക് അറിഞ്ഞുകൂടാ. 3000 രൂപയാണ് ഇയാളുടെ കടത്തുകൂലിയെന്നും ഇയാള്‍ പറഞ്ഞു.

നേരത്തേയും ഇത്തരത്തില്‍ പണം കടത്തിയിട്ടുളളതായി ബബൂത്ത്സിംഗ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് കൈമാറി. പണം അയച്ചയാള്‍, കൈപ്പറ്റാനെത്തുന്ന ആള്‍ തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →