മോഹൻലാലിന്റെ ചിത്രം മരക്കാരും ഫഹദ് ഫാസിലും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാവുന്ന മാലിക്കും ഒരേ ദിവസം റിലീസിനൊരുങ്ങുന്നു. 2021 മെയ് 13 നാണ് ഈ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെയും റിലീസ് .
ഒരാളുടെ പല ഘട്ടങ്ങളിലൂടെ വികസിക്കുന്ന മാലിക് എന്ന സിനിമയിൽ അതിഗംഭീര മേക്കോവറോടെ യുവാവായും 55കാരൻ സുലൈമാൻ മാലിക് ആയും ഒക്കെ ഫഹദ് ചിത്രത്തിൽ എത്തുന്നു. കഴിഞ്ഞദിവസം മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ഈ ചിത്രത്തിൻറെ റിലീസ് തിയ്യതി അടങ്ങിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
ടേക്ക് ഓഫിനും സിയു സൂണ്ടിനും ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ സിനിമയിൽ ജോജുജോർജ് , വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, നിമിഷ സജയൻ , ചന്ദുനാഥ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു. 25 കോടിയിലേറെ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വലിയ വാർത്തയായിരുന്നു. ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസും സംഗീതം സുഷിൻ ശ്യാമും നിർവ്വഹിക്കുന്നു. സിംഗർ ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത് ബാഹുബലി സ്റ്റണ്ട് ഡയറക്ടറായിരുന്ന ലീവിറ്റേക്കറാണ്. 100 കോടി മുതൽമുടക്കിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ , അർജുൻ , സുനിൽഷെട്ടി, മഞ്ജുവാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ , സിദ്ദിഖ് ,നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽലൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ, ചായാഗ്രഹണം തിരു, എഡിറ്റിംഗ് അയ്യപ്പൻ നായർ എംഎസ്, സംഘട്ടനം ത്യാഗരാജൻ, കസുനെഡ.

