സഹപാഠിയായ പെൺകുട്ടിയ്ക്കൊപ്പം നടന്ന പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മർദിച്ചത്.

01/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്ഥിരമായി വിദ്യാർത്ഥികൾ ഒരുമിച്ചാണ് വരുന്നത്. ഇതിൽ ഒരു പെൺകുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ജിനീഷ് മർദിച്ചത്.

മർദനമേറ്റ സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പാനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ജിനീഷിനെതിരെ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →