ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും ഒരുലക്ഷംകോടി രൂപ മറികടന്നു. 2021 ഫെബ്രുവരിയില്‍ 1.13 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനമായി നേടിയത്. .മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വളര്‍ച്ചയാണിത്. എന്നാല്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ 1.20 ലക്ഷം കോടി രൂപയുടെ റെക്കാര്‍ഡ് തകര്‍ക്കാന്‍ ഇക്കുറിയും കഴിഞ്ഞിട്ടില്ല.
ഫെബ്രുവരിയിലെ ആകെ നികുതി വരവില്‍ കേന്ദ്ര ജിഎസ്ടി 21,092 കോടി രൂപയും സംസ്ഥാന ജിഎസ്ടി 27,273 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 55,253 കോടി രൂപയും ആണ്.

