കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുപരിപാടികളിലും, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷപരിപാടികളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പാള പാത്രങ്ങള്‍, വാഴയില തുടങ്ങിയ ജൈവീക വസ്തുക്കളോ സ്റ്റീല്‍ പാത്രങ്ങളോ മാത്രമേ ഉപയോഗിക്കാവു. നിര്‍ദ്ദേശം പാലിച്ച് നടത്തുന്ന പരിപാടികള്‍ക്കു മാത്രമേ പഞ്ചായത്തില്‍ നിന്ന് അനുമതി നല്‍കുവെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് തിരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിപാടികള്‍ക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങളും, ഗ്ലാസുകളും പഞ്ചായത്തിലെ കുടുംബശ്രീ-പരിത കര്‍മ്മസേന മുഖേന മിതമായ വാടക നിരക്കില്‍ ലഭിക്കും.