മഞ്ചേശ്വരം മണ്ഡലത്തിലെ സമ്മതിദായകര്‍ക്കായി സ്വീപ് ബോധവത്കരണ പരിപാടി

കാസർകോട്: സ്വീപിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സമ്മതിദായകര്‍ക്കായുള്ള ബോധവത്കരണ പരിപാടി ഹൊസങ്കടിയില്‍ നടന്നു. മഞ്ചേശ്വരം ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ കെ.പി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസറും സ്വീപ് മഞ്ചേശ്വരം നിയോജക മണ്ഡലകമ്മിറ്റി ചെയര്‍ പേഴ്‌സണുമായ  ജ്യോതി പി. അദ്ധ്യക്ഷക വഹിച്ചു. മഞ്ചേശ്വരം ഹെഡ് അക്കൗണ്ടന്റ് രജീഷ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ ആശാ, ഷീന, ഷീബ എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് ഹെല്‍പ് ഡെസ്‌ക്, വോട്ടേര്‍സ് ട്രീ, ഒപ്പുമരം, തത്സമയ ചോദ്യോത്തരവേള എന്നിവയും നടന്നു. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, എന്‍ എന്‍ എം കോര്‍ഡിനേറ്റര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍  എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.

Share
അഭിപ്രായം എഴുതാം