സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൊല്ലം: പോക്‌സോ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത, ജാതി/മതം, പ്രവൃത്തിപരിചയം, എന്റോള്‍മെന്റ് തീയതി, അപേക്ഷകന്‍ ഉള്‍പ്പെട്ട പോലീസ് സ്റ്റേഷന്‍ എന്നിവ സഹിതം തയ്യാറാക്കിയ ബയോഡേറ്റ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ചേര്‍ന്ന അപേക്ഷ മാര്‍ച്ച് അഞ്ച് വൈകുന്നേരം അഞ്ച് വരെ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →