തിരഞ്ഞെടുപ്പ് 2021 സ്‌ക്വാഡ് പ്രവര്‍ത്തനം സജീവം -ജില്ലാ കലക്ടര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
ആന്റി ഡിഫെയ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്താനായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. സ്‌പെഷ്യല്‍ ബാലറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനയും സുശക്തമാക്കണം. രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം – കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കോവിഡ് രോഗവ്യാപനം സംബന്ധിച്ച് തദ്ദേശസ്ഥാപന തലത്തില്‍ ലഭ്യമാക്കിയ കണക്കുകള്‍ പുനലൂര്‍ ആര്‍. ഡി. ഒ ബി ശശികുമാര്‍ ഗൂഗിള്‍ യോഗത്തില്‍ അവതരിപ്പിച്ചു. എ ഡി എം അലക്‌സ് പി തോമസ്, ഡി എം ഒ ഡോ. ആര്‍ ശ്രീലത, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →