കോഴിക്കോട്: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 -നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടയ്‌ക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 -നകം അടയ്ക്കണം
