തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറൽ ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. അസിസ്റ്റന്റ് നോഡൽ ഓഫീസർ ഫാമിൻ എസ്.എം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിന് നേതൃത്വം നൽകി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് വിശദീകരിച്ചത്.

Share
അഭിപ്രായം എഴുതാം