ഭാര്യയേയും രണ്ടുപെണ്‍മക്കളേയും സംരക്ഷിക്കാതെ മറ്റൊരു സ്‌ത്രീയോടൊപ്പം നാടുവിട്ടയുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

മലപ്പുറം : ഭാര്യയേയും രണ്ടുപെണ്‍ മക്കളേയും സംരക്ഷിക്കാതെ മറ്റൊരു സ്‌ത്രീക്കൊപ്പം നാടുവിട്ട യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുന്നക്കാവ്‌ പാറയ്‌ക്കല്‍മുക്ക്‌ വാക്കയില്‍ തൊടി വീട്ടില്‍ അബ്‌ദുല്‍ വാഹിദ്‌ (32) ആണ്‌ അറസ്‌റ്റിലായത്‌. ഭാര്യയുടെ പരാതിയിലാണ്‌ നടപടി. 2008ല്‍ ‌ വിവാഹിതനായ ഇയാള്‍ക്ക്‌ രണ്ടരയും ഒന്നേകാലും വയസുളള 2 പെണ്‍കുട്ടികളുണ്ട്‌. ഇവരെ ഉപേക്ഷിച്ചകൊണ്ടാണ്‌ 3 മക്കളുടെ മാതാവായ യുവതിയുമായി ഇയാള്‍ബന്ധമുണ്ടാക്കിയത്‌. തുടര്‍ന്ന്‌ ഇവര്‍ക്കൊപ്പം നാടുവിടുകയാിരുന്നെന്നും പരാതിയില്‍ പറയുന്നു.

ഇയാള്‍ പെരിന്തല്‍മണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവല്‍സ്‌ നടത്തിവരുകയായിരുന്നു. നാടുവിട്ടുപോയ ഇയാള്‍ പിന്നീട്‌ ട്രാവല്‍സിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

ഭാര്യക്ക്‌ വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരുലക്ഷം രൂപയും പ്രതി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ‌ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ഭാര്യയുടെ പരാതിയിലുണ്ട്‌. ജുവനൈല്‍ ജസ്‌റ്റീസ്‌ ആക്ട്‌ ഉള്‍പ്പടെയുളള വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →