തിരുവനന്തപുരം: 02/03/21 ചൊവ്വാഴ്ച നടക്കാനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. മാര്‍ച്ച് എട്ടാം തിയ്യതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാലയുടെ ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു. സംയുക്ത പണിമുടക്ക് പരിഗണിച്ചാണ് മാറ്റം. നേരത്തെ കാലടി സംസ്‌കൃത സര്‍വകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റി വെച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വില ഉയരുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തല്‍ വാഹനങ്ങള്‍, സ്വകാര്യ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ എന്നിവ നിരത്തിലിറങ്ങില്ല.