നായർകുഴി ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നായർകുഴി ഗവ. ഹയർസെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ഗ്രൗണ്ടിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. കുന്നമംഗലം മണ്ഡലത്തിൽ നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 91-ാമത്തെ പ്രവൃത്തിയാണിത്.
 

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം സുഷമ, മെമ്പർമാരായ റീന മാണ്ടിക്കാവിൽ, പുഷ്പ മുതിയേരി, പി.ടി.എ പ്രസിഡണ്ട് എം.ടി രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ സി ബഷീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ മിനി സ്വാഗതവും സി ബഷീർ നന്ദിയും പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →