എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പോലീസും, സി.ഐ.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വടക്കൻ പറവൂർ, വെടിമറ, മന്നം, താമരവളവ്, കിഴക്കേപ്രം എന്നിവിടങ്ങളിലാണ് മാർച്ച് നടന്നത്. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നേതൃത്വം നൽകി. ഇലക്ഷനോടനുബന്ധിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായാണ് മാർച്ച് നടത്തുന്നതെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. സി.ഐ.എസ്.എഫിന്റെ ഒരു കമ്പനിയും അമ്പതോളം പോലിസുദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാർച്ച് നടത്തുമെന്ന് എസ്.പി അറിയിച്ചു.