ബംഗാളില്‍ എട്ട് ഘട്ട തിരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ സൗകര്യത്തിനുവേണ്ടിയാണോയെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയുടെ സൗകര്യത്തിനുവേണ്ടിയാണ് ഈ തീരുമാനമെന്നും അവര്‍ ആരോപിച്ചു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമിത് ഷായുടെയോ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണോ. അവരുടെ പ്രചാരണത്തിനുള്ള സൗകര്യമൊരുക്കിയതാണോ. ബംഗാളിലേക്ക് വരുന്നതിനു മുമ്പ് അസമും തമിഴ്നാടും പിടിക്കാന്‍ അവര്‍ക്കാകുമോ. ഇതൊന്നും അവരെ സഹായിക്കില്ലെന്നും ഞങ്ങള്‍ അവരെ തകര്‍ക്കുമെന്നും മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അസമില്‍ മൂന്നു ഘട്ടമായും തമിട്നാട്ടില്‍ ഒരു ഘട്ടമായും തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എന്തിനാണ് പശ്ചിമബംഗാളില്‍ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് മമത ചോദിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →