ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി, സമരക്കാരുമായി എ കെ ബാലൻ ചര്‍ച്ച നടത്തും

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ കെ ബാലനെ 26/02/21 വെളളിയാഴ്ച ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ എങ്ങനെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഫെബ്രുവരി 20 ന് നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. എല്‍ജിഎസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. എല്‍ജിഎസ് റാങ്ക് ലിസ്റ്റ് ഈ വര്‍ഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായിരുന്നു. അതേസമയം, സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി നിയമനമില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിപിഒ ലിസ്റ്റില്‍ 7,580 പേരില്‍ 5,609 പേര്‍ക്ക് നിയമനം നല്‍കിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →