പത്തുവർഷത്തിനുശേഷം നിവിൻപോളിയും ആസിഫലിയും ഒന്നിക്കുന്നു മഹാവീര്യറിലൂടെ

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന മഹാവീര്യറിൽ നിവിൻ പോളിയും ആസിഫലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ സിനിമയാണ് ആണ് മഹാവീര്യർ .

ട്രാഫിക്, സെവൻസ്, തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്ന നിവിൻപോളിയും ആസിഫലിയും വർഷത്തിനുശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ കന്നട നടി ഷാൻവി ശ്രീ ആണ് നായിക. ലാൽ സിദ്ദിഖ് എന്നിവരാണ് മറ്റു താരങ്ങൾ . ഇപ്പോൾ ജയ്പൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം നിവിൻപോളിയും ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്.

Share
അഭിപ്രായം എഴുതാം