പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

എറണാകുളം: കോതമംഗലം പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ഭൂതത്താൻകെട്ട് ഇല്ലിത്തണ്ട് റോഡിന്റെയും, എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവേയഷൻ റോഡിന്റെയും നിർമ്മാണോദ്ഘാടനവും, വാർഡ് സേവാകേന്ദ്രത്തിന്റെയും, ജലജീവൻ മിഷൻ കുടിവെള്ള കണക്ഷന്റെ ഉദ്ഘാടനവും ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സിജി ആൻ്റണി, സിബി പോൾ, മേരി പീറ്റർ, എസ് എം അലിയാർ, ലാലി ജോയി എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →