കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസല്‍ ലിറ്ററിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് 24/02/21ബുധനാഴ്ച കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 7 പൈസയും ഡീസല്‍ ലിറ്ററിന് 87 രൂപ 61 പൈസയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 9 പൈസയും ഡീസലിന് 85 രൂപ 76 പൈസയുമായി വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 91.67 പൈസയും ഡീസല്‍ ലിറ്ററിന് 86.32 പൈസയുമാണ് പുതിയ വില.
കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ രണ്ട് ദിവസമൊഴികെ മറ്റെല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം പെട്രോള്‍ ലിറ്ററിന് നാലര രൂപ വീതവും ഡീസലിന് 4.90 രൂപയുമാണ് വര്‍ധിച്ചത്. രാജ്യത്ത് രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്.
