കൊച്ചി: വിവാദം കത്തിനില്‍ക്കുന്ന ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അശ്ലീലം കലര്‍ന്ന സ്റ്റിക്കറുകള്‍ കൊണ്ട് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്‌ഐന്‍സി) എം.ഡി.എന്‍ പ്രശാന്ത് ആക്ഷേരപിച്ചെന്ന് പരാതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ എന്‍ പ്രശാന്തിനെ കൊച്ചിയിലെ മാദ്ധ്യമപ്രവര്‍ത്തക ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോല്‍ വാട്‌സാപ്പില്‍ ഇത് സംബന്ധിച്ച്‌സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വിവാദത്തിനാസ്പദമായ സംഭവങ്ങള്‍. .എന്നാല്‍ പത്രപ്രവര്‍ത്തകയ്ക്ക് മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യലക്ഷ്മി രംഗത്തെത്തി. പത്രത്തിന്‍റെ റിപ്പോര്‍ട്ടറാണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിന് സന്ദേശമയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുളള സ്റ്റിക്കര്‍ അയച്ചായിരുന്നു ആദ്യമറുപടി . എന്താണ് പ്രതികരണം എന്നറിയാന്‍ മാത്രമാണ് എന്നറിയിച്ചപ്പോല്‍ നടിയുടെ അശ്ലീല മുഖമുളള സ്റ്റിക്കറായിരുന്നു മറുപടി. എന്തുതരത്തിലുളള പ്രതികരണമാണിതെന്ന ചോദിച്ചപ്പോല്‍ വീണ്ടും മറ്റൊരു നടിയുടെ മുഖമുളള സ്റ്റിക്കര്‍ മറുപടിയായി എത്തി. ഇത്ര തരം താഴ്ന്ന പ്രതികരണം താങ്കളേപ്പോലെ ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോട് പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ഒരു ടെക്‌സ്റ്റിലൂടെ പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാന്‍ തയ്യാറായത്.
വാര്‍ത്ത ചോര്‍ത്തിയെടുക്കാനുളള വിദ്യ കൊളളാം ‘തെറ്റായ ആളുടെ അടുത്ത തെറ്റായ വിദ്യയായിപോയി ‘എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു .തൊട്ടുപിന്നാലെ ചില മാദ്ധ്യമ പ്രവര്‍ത്തകരെ ശവം തീനികളുമായി (scavenger) താരത്മ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസ്സേജ്കൂടി . തുടര്‍ന്ന് പത്രസ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ല. മാത്രമല്ല ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഡിലീറ്റ്‌ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മനോരമ ഓണ്‍ലൈനോട് ‘ എന്ത് നിലവാരം ,ശരിക്കും ശവം തീനി എന്നായിരുന്നു പ്രശാന്തിന്‍റെ പ്രതികരണം.
അതേസമയം കെഎസ്‌ഐഎന്‍സി യുടെ സമൂഹ മാധ്യമത്തിലൂടെയുളള മോശം പെരുമാറ്റത്തിനെതിരെ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നതില്‍ തന്റെ മേലുദ്യോഗസ്തരുടെ നിലപാട് അംഗീകരിക്കുമെന്ന് മാദ്ധ്യമ പ്രവര്‍ത്തക മനോരമ ഓണ്‍ ലൈനോട് പറഞ്ഞു. അതിനിടെ പുറത്തുവന്നത് നിര്‍മ്മിത വാര്‍ത്തയാണെന്ന പ്രതികരണവുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി രംഗത്തുവന്നു. പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ തന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ചാറ്റിന് ചുട്ട മറുപടി ഇട്ടത് താനാണെന്നും അവര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക വീഡിയോ കോളിന് ശ്രമിച്ചെന്നും വിമര്‍ശനമുണ്ട്. പത്രത്തില്‍ അച്ചടിച്ചുവന്ന സ്ക്രീന്‍ ഷോട്ടില്‍ മാധ്യമ പ്രവര്‍ത്തക വീഡിയോ കോള്‍ വിളിച്ചത് എഡിറ്റ് ചെയ്ത് മാറ്റിയെന്നും ലക്ഷ്മി ആരോപിച്ചു. ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതി്ന് പിന്നാലെ തന്നെ കെഎസ് ഐഎന്‍സിക്കെതിരെ വിമര്‍ശനങ്ഹല്‍ ശക്തമായിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനായിരുന്നു എം.ഡി പ്രശാന്ത് തുടക്കം മുതല്‍ ശ്രമിച്ചിരുന്നത്. മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആ ര്‍ഐയുടെ കണ്ടെത്തലിന്റെയും ഉപദേശത്തിന്റെയും അടി്സഥാനത്തിലാണ് മത്സ്യബന്ധനകരാര്‍ നീക്കമെന്നായിരുന്നുവാദം. അതേസമയം എന്‍. പ്രശാന്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസംമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉയര്‍ത്തിയത്. ഐഎഎസ്‌കാര്‍ക്ക് കാര്യങ്ങളില്‍ മിനിമം ധാരണയെങ്കിലും വേണമെന്നായിരുന്നു അവരുടെ വാക്കുകള്‍. ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതികള്‍ക്കായി അമേരിക്കന്‍ കമ്പനിയായ ഇഎംസിയുമായി കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്‌തു. ധാരണാ പത്രത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
